March 21, 2023 Tuesday

Related news

November 7, 2022
November 7, 2022
November 2, 2022
September 29, 2022
September 17, 2022
June 28, 2022
June 27, 2022
February 8, 2022
August 6, 2021
July 17, 2021

ഗുരുവായൂര്‍ ക്ഷേത്രത്തിന് 1.51 കോടി രൂപ കാണിക്ക നല്‍കി മുകേഷ് അംബാനി

Janayugom Webdesk
തൃശൂര്‍
September 17, 2022 6:37 pm

ഗുരുവായൂര്‍ ക്ഷേത്രത്തിന് 1.51 കോടി രൂപ കാണിക്കയായി നല്‍കി റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി. മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോഡി എന്നിവര്‍ക്കൊപ്പം ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം 1.51 കോടി രൂപയുടെ ചെക്ക് ദേവസ്വം ഭാരവാഹികൾക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെര്‍ച്ചന്റും ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത മുകേഷ് അവിടെയും ഒന്നരക്കോടിയുടെ ചെക്ക് കാണിക്കയായി സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Mukesh Ambani donat­ed Rs 1.51 crore to Guru­vayur temple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.