റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ആഭ്യന്തര മന്ത്രാലയം ഇതിനായി ഉത്തരവിറക്കി.
കഴിഞ്ഞ മാസം 25നാണ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയത്. ഇരുപതു ജലാറ്റിന്‍ സ്റ്റിക്കുകളാണ് കാറില്‍ ഉണ്ടായിരുന്നത്.
കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്‌റോലി മുലുന്ദ് പാലത്തിനു സമീപം നിന്നു മോഷ്ടിക്കപ്പെട്ടതാണ് കാറെന്ന് പൊലീസ് പറഞ്ഞു.
ഹിരേണ്‍ മന്‍സുഖ് എന്നയാളുടേതാണ് കാര്‍. ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയായിരുന്നു.
English Summary :NIA to investigate explosives found in Mukesh Ambani’s house
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.