കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഓഹരി വിപണിയിലുണ്ടായ വൻ ഇടിവിനെ തുടര്‍ന്ന് മുകേഷ് അംബാനിയുടെ ആസ്തി കുത്തനെ കുറഞ്ഞു. ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വരുമാനത്തിൽ നേരത്തെ 19 ബില്യൻ യുഎസ് ഡോളറിന്റെ കുറവാണുണ്ടായത്.
2 മാസം കൊണ്ട് 1900 കോടി കുറഞ്ഞ് 4800 ഡോളറിലെത്തി. ഇതോടെ ആഗോള സമ്പന്നരുടെ പട്ടികയില്‍ അമ്പാനിയുടെ സ്ഥാനം പതിനേഴായി. ഗ്ലോബല്‍ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൗതം അദാനിക്ക് ആറ് ബില്യൺ ഡോളർ കുറവ് സംഭവിച്ചു. അതായത് 600 കോടിയുടെ നഷ്ടം. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നടാര്ക്ക് 500 കോടിയും കോട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കോട്ടക്കിന്റെ ആസ്തി 400 കോടി ഡോളറായും കുറഞ്ഞിട്ടുണ്ട്.
മെക്സിക്കൻ വ്യവസായി കാർലോസ് സ്ലിം ‚മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ‚ഫേസ്ബുക്ക് സിഇഒ മാർക് സക്കർബർഗ്, ഗൂഗിൾ സ്ഥാപകൻ ലാറി പേജ് തുടങ്ങിയവരുടെ ആസ്തിയിലും ഗണ്യമായ കുറവ് ഉണ്ടായി. ആഗോള തലത്തിൽ ഏറ്റവും കനത്ത നഷ്ടം നേരിട്ടവരിൽ രണ്ടാമതാണ് അംബാനി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.