ലോക ധനികരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി മുകേഷ് അംബാനി. രണ്ടാം തവണയാണ് അംബാനി ലോക ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിക്കുന്നത്. അദ്ദേഹത്തിന്റെ ആസ്തിയില്‍ സമീപകാലത്ത് 24 ശതമാനത്തിന്റെ (13 ബില്യണ്‍ ഡോളര്‍) വര്‍ധനവാണ് ഉണ്ടായത്. ജിയോയുടെ ടെലികോം രംഗത്തെ വന്‍ മുന്നേറ്റമാണ് ഈ നേട്ടത്തിന് കാരണം.
പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഏഷ്യാക്കാരനും അംബാനിയാണ്. മൈക്രോസോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്‌റെ ലാറി പേജ് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ റിലയന്‍സ് ഇന്‌റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‌റെ സ്ഥാനം. 67 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മൂവര്‍ക്കുമുള്ളതെന്ന് ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2020 പറയുന്നു.
English Summary: Mukesh ambani named worlds ninth richest person
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.