ഫോബ്‌സിന്റെ കോടീശ്വര പട്ടികയില്‍ റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു. റിലയന്‍സിന്റെ ഓഹരി വിലയില്‍ ഒമ്പതുശതമാനത്തോളം ഇടിവുണ്ടായതാണ് മുകേഷ് അംബാനി പിൻതള്ളപ്പെടാൻ കാരണം.
കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയില്‍ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്‌സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 71.5 ദശലക്ഷം ഡോളറായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനു പിന്നാലെയാണ് മുകേഷ് അംബാനി പട്ടികയിൽ താഴേയ്ക്ക് പോയത്.
ബിഎസ്ഇയിലാകട്ടെ ഓഹരി വില 8.62ശതമാനം (177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി.
കമ്പനിയുടെ വിപണിമൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം. ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. ഇലോണ്‍ മസ്‌കാണ് ഫോബ്‌സിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. 87 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
ENGLISH SUMMARY;Mukesh Ambani tops ninth list of richest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.