വൈറസ് ബാധയിൽ രാജ്യത്തെ കോർപ്പറേറ്റുകളും. രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക് ഈ വർഷം ആദ്യം ഉണ്ടായിരുന്ന ആസ്തി 56.8 ബില്യൺ ഡോളറാണ്. എന്നാൽ മാർച്ച് 19ലെ കണക്കുകൾ പ്രകാരം ആസ്തി 41 ശതമാനം കുറഞ്ഞ് 34.4 ബില്യൺ ഡോളറായി. ഓഹരി കമ്പോളത്തിലെ തകർച്ചയാണ് ഇതിനുള്ള മുഖ്യകാരണം.
കഴിഞ്ഞ ഒരു വർഷം സമ്പാദിച്ചതിനെക്കാൾ കൂടുതലാണ് രണ്ട് മാസത്തിനിടെ നഷ്ടമായത്. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ രാധാകിഷൻ ധമാനിക്ക് നഷ്ടമായത് 828 മില്യൺ ഡോളറാണ്. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാരുടെ ആസ്തി 1.1 ബില്യൺ ഡോളർ കുറഞ്ഞ് 13.1 ബില്യൺ ഡോളറായി.
ബാങ്കിങ് മേഖലയേയും കൊറോണ പ്രതികൂലമായി ബാധിച്ചു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉടമയായ ഉദയ് കോട്ടകിന് 867 മില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഓഹരി വിലയിൽ 122 രൂപ ഇടിഞ്ഞ് 1466 രൂപയായി. ഓഹരി മൂല്യത്തിൽ 7.72 ശതമാനം ഇടിവാണ് ഉണ്ടായത്. ബ്ലുംബർഗിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിലെ അഞ്ച് ലക്ഷം കോടീശ്വരൻമാരുടെ ആസ്തികൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഗണ്യമായി കുറഞ്ഞു.
English Summary; Mukesh Ambani’s net worth fell by 41 percentage to 34.4 billion
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.