നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ മുകേഷിനെയും ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ഇന്ന് വിസ്തരിക്കും. പ്രൊഡക്ഷൻ കൺട്രോളർ ബോബിനെയും ഇന്ന് വിസ്തരിക്കും. അവധി അപേക്ഷ നൽകാതെ വിസ്താരത്തിൽ പങ്കെടുക്കാതിരുന്ന നടൻ കുഞ്ചാക്കോ ബോബനോടും ഇന്ന് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.
ഹാജരാകാതിരുന്നതിനെ തുടർന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംയുക്താ വർമയെ കേസിന്റെ സാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കാനും കോടതി തീരുമാനിച്ചു. മഞ്ജുവാര്യർ, ലാൽ അടക്കമുള്ളവരെ നേരത്തെ കോടതി വിസ്തരിച്ചിരുന്നു.
നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി ടി തോമസ് എം. എൽ. എ., നിർമാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെവന്ന നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കും.
തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണവിവരങ്ങൾ പ്രതിയായ നടൻ ദിലീപിന് നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തന്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജിയിലാണ് കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിന് കോടതി നിർദേശം നൽകിയത്.
English summary: Mukesh and singer Rimi Tomy set to appear in court
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.