Saturday
23 Feb 2019

ഞാനങ്ങനെ ചെയ്തിട്ടില്ല: മുകേഷ്

By: Web Desk | Wednesday 10 October 2018 12:27 PM IST


me too mukseh

കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും 19 വര്‍ഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നുപോലുമില്ലെന്നും എംഎല്‍എയും നടനുമായ മുകേഷ് പറഞ്ഞു. മീ ടൂ ക്യാമ്പയിനിലുണ്ടായ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്.

ഞാന്‍ ഒരു കലാകുടുംബത്തില്‍ നിന്നു വരുന്നയാളാണ്. എന്റെ കുടുംബത്തിലെ ഒരുപാട് പേര്‍ കലാരംഗത്തുള്ളവരാണ്. അതുകൊണ്ട് തന്നെ മീ ടൂ ക്യാമ്പയിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. അതിനുള്ള ധൈര്യം എല്ലാ പെണ്‍കുട്ടികള്‍ക്കുമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. അത്തരം ഒരു പെരുമാറ്റം എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ടെസ്സ് ജോസഫ് മറ്റാരെയെങ്കിലും തെറ്റിദ്ധരിച്ചതാകാം. ഫോട്ടോ കണ്ടിട്ടും എനിക്ക് മനസ്സിലാകുന്നില്ല.
ആദ്യമായാണ് അവിടെ താമസിക്കുന്നത്. അവരെ കണ്ടതായി ഓര്‍ക്കുന്നില്ല. ഫോണില്‍ക്കൂടി സംസാരിച്ചത് ഞാനായിരിക്കില്ല. ഡെറിക് ഒബ്രിയന്‍ എന്റെ ഗുരുസ്ഥാനീയനും സുഹൃത്തുമാണ്. അടുത്തിടെ കൊച്ചിയില്‍ അദ്ദേഹം വന്നപ്പോഴും ഡിസ്‌കവറി ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെപ്പറ്റി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസത്തെ സഹായിക്കുന്ന പരിപാടി ഒരു സ്വകാര്യ ചാനലില്‍ വരാനിരിക്കുകയാണ്. അതും ഇതിന് ഒരു കാരണമായിരിക്കാം.