6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 17, 2024
September 4, 2024
August 13, 2024
August 3, 2024
July 1, 2024
June 30, 2024
May 16, 2024
April 26, 2024
January 22, 2024
December 18, 2023

മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്‍ക്കണം: യുവകലാസാഹിതി

Janayugom Webdesk
തൃശൂര്‍
September 4, 2024 9:19 pm

സിനിമ നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് യുവകലാസാഹിതി. കുറ്റാരോപിതർ രാജിവെയ്ക്കണം എന്ന യുവകലാസാഹിതി മുദ്രാവാക്യം നിലനിൽക്കെ തന്നെ ആരൊക്കെ രാജി വെച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ലേബലിൽ എംഎല്‍എ ആയ മുകേഷ് ധാർമ്മികതയുടെ പേരിൽ നിർബന്ധമായും ആ സ്ഥാനം രാജി വെയ്ക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. 

യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സിനിമാസംരക്ഷണ കൂട്ടായ്‌മ’ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ.എസ്.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വത്സലൻ വാതുശ്ശേരി, സംസ്ഥാന സെക്രട്ടറി സി വി പൗലോസ്, ഡോ. കെ.രത്നകുമാരി, വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി സി ജി ജ്യോതിലക്ഷ്മി, ജില്ലാ ഭാരവാഹികളായ ജി.ബി.കിരൺ, ഇ.ആർ.ജോഷി, ഡോ.ജവഹർലാൽ, സുധീർ ഗോപിനാഥ്, ഷാജി കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.