വധശിക്ഷയില്‍ ഇളവ് വേണമെന്ന ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി നിര്‍ഭയ കേസിലെ പ്രതി. മുകേഷ് സിംഗാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ തിരുത്തല്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി കൂടി തള്ളിയാല്‍ വധശിക്ഷ നടപ്പാക്കും.
മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്. ഭാനുമതി, അശോക് ഭൂഷണ്, ആര്.എഫ്. നരിമാന് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയത്. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പാക്കാന്‍ ഡല്‍ഹി പട്യാലഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ തിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയത്. വിനയ് ശര്‍മ്മയ്ക്കും, മുകേഷിനും പുറമേ പവന് ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികളെയും ജനുവരി 22ന് തൂക്കിലേറ്റം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.