ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി നാളെ വിധി പറയും. ജസ്റ്റിസ് ആര് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30 നാണ് കേസ് പരിഗണിച്ചത്. ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
വധശിക്ഷയില്‍ ഇളവു വേണമെന്നും ഹര്‍ജിയിലുണ്ട്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് കേസിലെ പ്രതികളായ മുകേഷ് സിംഗിന്റെയും വിനയ് കുമാര്‍ ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു. ഇതിനു ശേഷമാണ് മുകേഷ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. ദയാഹര്‍ജിയിൽ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിൽ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്.
English Summary: Mukesh Singh’s plea to be heard tomorrow
You may also like this video