16 April 2024, Tuesday

Related news

September 2, 2023
August 13, 2023
July 24, 2023
June 26, 2023
March 9, 2023
March 2, 2023
March 2, 2023
December 20, 2022
October 31, 2022
October 27, 2022

മേഘാലയിലും കോണ്‍ഗ്രസ് പ്രതിസന്ധിയിലേക്ക്; മുന്‍ മുഖ്യമന്ത്രി മുകുൾ സാങ്മയും13 എംഎല്‍എമാരും പാര്‍ട്ടി വിടുന്നു

Janayugom Webdesk
October 1, 2021 5:21 pm

ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേരിയോക്ക് പിന്നാലെ മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും കൂട്ടരും കോൺഗ്രസ് വിടുന്നു. പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനും, 23ജി നേതാക്കൾ ഉയർത്തുന്ന വിമർശനങ്ങൾക്കും ഇടയിൽ നിൽക്കെയാണ് കോൺഗ്രസിൽ മുതിർന്ന നേതാക്കളും, മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടെ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോകുന്നത്. മുകുൾ സാങ്മയുടെ പാർട്ടി വിടാനുള്ള തീരുമാനം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നു. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും 13 സീറ്റിംഗ് എംഎൽഎമാരും ഉടൻ പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. ഇവർ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. 

ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കാനൊരുങ്ങുകയാണ് മമത ബാനർജിയും കോൺഗ്രസും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയെ അടർത്തി പാർട്ടിയിൽ എത്തിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസ് നേതാക്കളെ മറുകണ്ടം ചാടിച്ച് മേഘാലയയിലും അട്ടിമറി നീക്കത്തിന് മമത തയ്യാറെടുക്കുന്നത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുൾ സാങ്മ ഏറെ നാളുകളായി കോൺഗ്രസ് നേതൃത്വവുമായി അതൃപ്തിയിലായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടാണ് മുതിർന്ന നേതാവായ സാങ്മ നേതൃത്വവുമായി ഇടഞ്ഞത്. പ്രതിപക്ഷ നേതാവ് പദവിക്കൊപ്പം സംസ്ഥാന പാർട്ടി അധ്യക്ഷ പദവിയും സാങ്മ സ്വപ്നം കണ്ടിരുന്നു. തനിക്ക് അല്ലേങ്കിൽ തന്റെ സഹോദരനെ

അധ്യക്ഷനാക്കണമെന്നതായിരുന്നു സാങ്മയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ എ ഐ സിസി നേതൃത്വം തയ്യാറായിരുന്നില്ല. പകരം മറ്റൊരു നേതാവായ വിൻസെന്റ് എച്ച് പാലയെയാണ് പിസിസി അധ്യക്ഷനായി നേതൃത്വം നിയമിച്ചത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച സാങ്മ പാർട്ടിയുമായി അകലം പാലിച്ചിരുന്നു. പാർട്ടിയുടെ സുപ്രധാന ചടങ്ങുകളിൽ നിന്ന് പോലും അദ്ദേഹം വിട്ട് നിന്നിരുന്നു. ഇതോടെ സാങ്മ കോൺഗ്രസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ തൃണമൂലുമായി സാങ്മ അന്തിമ ചർച്ച പൂർത്തിയാക്കിയെന്നാണ് വിവരം. പ്രശാന്ത് കിഷോറാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. മേഘാലയിൽ വെച്ച് തൃണമൂൽ നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സാങ്മയ്ക്കൊപ്പം കോൺഗ്രസിലെ 13 എംഎൽഎമാരും തൃണമൂലിലേക്ക് ചേർന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
eng­lish sum­mar­ty; Mukul Sang­ma and 13 MLAs are leav­ing in mekha­laya congress
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.