6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 29, 2024
September 29, 2024
September 26, 2024
September 23, 2024
September 17, 2024
September 17, 2024
September 10, 2024
August 20, 2024
August 14, 2024
August 12, 2024

മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ ഇന്ന് തുടർവാദം

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2022 8:12 am

മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞതവണ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാക്കി രേഖാമൂലം കുറിപ്പ് കൈമാറാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. കേന്ദ്രസർക്കാർ നിലപാടിനോട് തമിഴ്‌നാട് അനുകൂലമാണ്.

ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തിൽ കേരളം അടക്കം കക്ഷികളുടെ വാദം കോടതി ഇന്ന് വിശദമായി കേൾക്കാനാണ് സാധ്യത. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യഹർജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.

Eng­lish summary;Mullaperiyar case to be heard in Supreme Court today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.