29 March 2024, Friday

Related news

December 26, 2023
December 23, 2023
November 24, 2023
November 23, 2023
December 5, 2022
November 9, 2022
August 8, 2022
August 5, 2022
July 19, 2022
July 16, 2022

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി

Janayugom Webdesk
തൊടുപുഴ
October 28, 2021 12:18 pm

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.15 അടിയായി ഉയര്‍ന്നു. ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ജലനിരപ്പ് താഴ്‌ന്നില്ലയെങ്കിൽ മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ ഏഴിന്‌ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും ശക്‌തമായ മഴയാണ്. ജലവിഭവവകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിൻ ഇന്ന്‌ രാവിലെ മുല്ലപ്പെരിയാറിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. ആശങ്ക വേണ്ടെന്നും ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

ENGLISH SUMMARY:mullaperiyar dam water level
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.