19 April 2024, Friday

Related news

December 26, 2023
December 23, 2023
November 24, 2023
November 23, 2023
December 5, 2022
November 9, 2022
August 8, 2022
August 5, 2022
July 19, 2022
July 16, 2022

മുല്ലപ്പെരിയാർ ജലനിരപ്പ് കുറഞ്ഞു; അഞ്ച് സ്പില്‍വെ ഷട്ടറുകള്‍ അടച്ചു

Janayugom Webdesk
ഇടുക്കി
November 24, 2021 11:46 am

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് വന്നതോടെ തമിഴ്നാട് അഞ്ച് സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 141.6 ൽ നിന്ന് 141.4 അടിയായാണ് കുറഞ്ഞത്. നിലവിൽ 2 ഷട്ടറുകൾ 30 സെ.മീറ്റർ വീതം ഉയർത്തി 794 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്. പെരിയാർ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ഡാമിൽ 2400.30 അടിയാണ് നിലവിലെ ജലനിരപ്പ്.അതേസമയം തമിഴ്നാട് വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് കുറച്ചതിനാൽ ഇടുക്കി ഡാം നിലവിൽ തുറക്കേണ്ടിവരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ, പൊൻമുടി അണക്കെട്ടുകൾ തുറന്നിട്ടുണ്ട്.

ENGLISH SUMMARY:Mullaperiyar water lev­el drops; Five spill­way shut­ters closed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.