കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒളിയമ്പുമായി കെ മുരളീധരന്. കെപിസിസി അധ്യക്ഷനായതിനാലാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇപ്പോള്‍ മത്സരിക്കുന്നെങ്കില്‍ അതില്‍ ഇരട്ടത്താപ്പില്ലെ എന്ന് മുരളീധരന് ചോദിച്ചു. മുല്ലപ്പള്ളി അന്ന് ഒഴിഞ്ഞതിനാലാണ് തനിക്ക് വടകരയില്‍ മത്സരിക്കേണ്ടിവന്നതെന്നും മുരളീധരന് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ നിന്നുമുള്ള എംഎല്‍എ ആയിരുന്നു മുരളീധരന് മുല്ലപ്പള്ളി മാറി നിന്നപ്പോള്‍ പകരം ആര് എന്ന ചര്‍ച്ച വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മത്സരിച്ചത് അദ്ദേഹം വ്യക്തമാക്കി.
നിയമസസഭയിലേക്ക് മത്സരിക്കുന്നതിന് മുല്ലപ്പള്ളിക്കനുകൂലമായി ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. വടകര ലോക്സഭ മണ്ഡലത്തിന് കീഴിലെ ഏതെങ്കിലും നിയമസഭ മണ്ഡലത്തില്‍ മുല്ലപ്പള്ളി മത്സരിക്കുമെങ്കില്‍ താന്‍ പ്രചാരണത്തിന് ഇറങ്ങും. എന്നാല്‍ മറ്റെവിടെയങ്കിലുമാണെങ്കില് പ്രചാരണത്തിന് പോകില്ലെന്നും മുരളീധരന് വ്യക്തമാക്കി. നിലവില്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള നീക്കമാണ് മുല്ലപ്പള്ളി നടത്തുന്നത്. അതേസമയം,കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗും രംഗത്ത് വന്നു .
english summary : Mullappally will campaign only if he contests in Vadakara
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.