Janayugom Online
നെയ്യാർ ഡാം Neyyar Dam

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഏഴടിയിലേറെ ഉയര്‍ന്നു

Web Desk
Posted on December 01, 2017, 11:12 pm

തൊടുപുഴ: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് ഏഴടിയിലേറെ ഉയര്‍ന്നു. ഇപ്പോള്‍ 128.4 അടി വെള്ളമാണ് ഡാമിലുള്ളത്. വ്യാഴാഴ്ച 121 അടി വെള്ളമായിരുന്നു ഡാമിലെ ജലനിരപ്പ്. ബുധനാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെയും തുടരുകയാണ്. 142 അടിയാണ് ഡാമില്‍ സംഭരിക്കാവുന്ന ജലനിരപ്പ്.
കനത്ത മഴ ലഭിച്ചതോടെ വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് കുറച്ചതും ഒറ്റ ദിവസം കൊണ്ട് ഏഴടിയിലേറെ ജലനിരപ്പ് ഉയരാന്‍ കാരണമായി. കമ്പം — തേനി മേഖലയില്‍ ജലസേചനത്തിനായിട്ടാണ് തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്നും പ്രധാനമായും വെള്ളം കൊണ്ടു പോകുന്നത്.