September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 23, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022

കോവിഡ് വ്യാപനം; മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 28, 2020 2:26 pm

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. നാളെ വെെകിട്ട് നാല് മണിക്കാണ് സര്‍വ്വകക്ഷി യോഗം. കഴി‍ഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 7000 ന് മുകളിലാണ്.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ഇപ്പോള്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. കോവിഡ് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പില്‍ പറയുന്നു.

Eng­lish sum­ma­ry: mul­ti par­ty meet­ing called by CM covid spread

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.