ലോക്ഡൗണിനെ തുടർന്ന് റോഡുകളിൽ വാഹനങ്ങൾ കുറയുകയും വ്യവസായ മേഖലകൾ അടച്ചിടുകയും ചെയ്തതോടെ ഡൽഹിയിലേയും മുംബൈയിലേയും മലിനീകൃത ഹോട്ട്സ്പോട്ടുകൾ ഗ്രീൻ സോണിലായെന്ന് റിപ്പോർട്ട്. ഈ ഇടങ്ങളിൽ ഇപ്പോൾ ഏറെക്കുറെ വായു മലിനീകരണം ഇല്ലാത്ത അന്തരീക്ഷമാണ് ഉള്ളത്.
ലോക്ഡൗണിന് മുമ്പ് മലിനീകൃത ഹോട്ട്സ്പോട്ടുകൾ ആയിരുന്ന ഡൽഹിയിലെ എട്ട് സ്ഥലങ്ങൾ ഇപ്പോൾ ഗ്രീൻ സോണിലായെന്ന് സെന്റേഴ്സ് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി വെതർ ഫോർകാസ്റ്റിംഗ് ആന്റ് റിസേർച്ച് (സഫർ) ഡയറക്ടർ ഗുഫ്രാൻ ബിഗ് പറഞ്ഞു. വിനോഭാപുരി, ആദർശ് നഗര്‍, വസുന്ധര, സാഹിബാബാദ്, ആശ്രം റോഡ്, പഞ്ചാബി ബാഗ്, ഓഖ്ല, ബദർപുർ എന്നിവയാണ് ഗ്രീൻ സോണിലായതെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു.
മുംബൈയിലെ മറ്റ് മെട്രോപോളിറ്റൻ മേഖലകളെ അപേക്ഷിച്ച് വേർളി, ബോരിവാലി, ബാൻഡുപ് എന്നീ മേഖലകളിലാണ് ലോക്ഡൗണിനു ശേഷം മലിനീകരണ തോതിൽ വലിയ കുറവ് ഉണ്ടായത്. വ്യാവസായിക പ്രവർത്തനങ്ങൾ നിമിത്തവും വലിയ തോതിലുള്ള ട്രാഫിക്കും ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ഈ സ്ഥലങ്ങളിൽ ശക്തമായ വായു മലിനീകരണത്തിന് കാരണമാകാറുണ്ട്. ഇപ്പോൾ ഈ മേഖലകള്‍ വായു ഗുണനിലവാര സൂചികയിൽ മികച്ചതും തൃപ്തികരവുമായ സ്ഥാനങ്ങളിൽ എത്തിയതായും സഫർ പറയുന്നു.
51–100 വരെ തൃപ്തികരവും 101 — 200 വരെ തീഷ്ണതകുറഞ്ഞതും, 201–300 വരെ മോശപ്പെട്ടതും 301–400 വരെ വളരെ മോശപ്പെട്ടതും, 401- 500 വരെ ഗുരുതരവുമായാണ് വായു ഗുണനിലവാര സൂചികയിൽ മലിനീകരണ തോത് അടയാളപ്പെടുത്തുന്നത്. ആദ്യഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ച് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ മലിനീകരണം കുറഞ്ഞു വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
English Summary; Mumbai and Delhi Turn Into Green Zones During Lock down
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.