മുംബൈ തീരത്ത് ടൗട്ടെ ചുഴലിക്കാറ്റിൽ അകപ്പെട്ട് ബാർജ് അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. അതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായീൽ എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. അപകടത്തിൽ ഇതിനോടകം 66 പേരാണ് മരിച്ചത്. ആറു പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
ENGLISH SUMMARY:Mumbai barge accident; Another malayalee died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.