Web Desk

ന്യൂഡല്‍ഹി

December 30, 2020, 5:58 pm

മുംബെെ- ഡൽഹി പ്രത്യേക ട്രെയിൻ സർവീസ് പുനരാരംഭിക്കും

Janayugom Online

എട്ട് മാസത്തെ ഇടവേളക്ക് ശേഷം രാജധാനി മുംബെെ- ഡൽഹി പ്രത്യേക ട്രെയിൻ സർവീസ് പുനരാരംഭിക്കും. മാർച്ചിൽ കൊറേണ വെെറസ് കണ്ടത്തിയതിന് തുടർന്നാണ് രാജധാനി മുംബൈ-ഡൽഹി ട്രെയിൻ താൽക്കാലികമായി നിർത്തിവച്ചത്. ഡിസംബർ 30 മുതൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 4: 10 ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി. എസ്. എം. ടി) ട്രെയിൻ പുറപ്പെടും. 01221 രാജധാനി സ്പെഷ്യൽ ട്രെയിനിന്റെ ബുക്കിംഗ് ഡിസംബർ 25 ന് ആരംഭിച്ചിരുന്നു. ടിക്കറ്റ് സ്ഥിരീകരിച്ച യാത്രകാർക്ക് മാത്രമേ ഈ പ്രത്യേക ട്രെയിനുകളിൽ കയറാൻ അനുവാദമുള്ളൂവെന്ന് സിആർ അറിയിച്ചു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾ, വിദ്യാർത്ഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവരെ എത്തിക്കാൻ ശ്രമിക് പ്രത്യേക ട്രെയിനുകൾ മെയ്യ് 1 മുതൽ ആരംഭിച്ചിരുന്നു. മെയ് 12 മുതൽ 15 ജോഡി സ്പെഷ്യൽ ട്രെയിനുകളും ജൂൺ 1 മുതൽ 100 ​​ജോഡി ടൈം ടേബിൾഡ് ട്രെയിനുകളും സർവീസിൽ ഏർപ്പെടുത്തി. സെപ്റ്റംബർ 12 മുതൽ 40 ജോഡി ടൈം ടേബിൾ ട്രെയിനുകളുടെ പ്രവർത്തനവും റെയിൽവേ ആരംഭിച്ചു.

Eng­lish sum­ma­ry; Mum­bai-Del­hi spe­cial train ser­vice will resume

You may also like this video;