മാസ്ക് ധരിക്കാത്തവരിൽ നിന്ന് മുംബൈ കോർപ്പറേഷൻ പിഴയായി പിരിച്ചത് 58കോടി രൂപ. ജൂൺ 23 വരെയുള്ള കണക്കനുസരിച്ചാണ് ബ്രിഹൻ മുംബൈ കോർപ്പറേഷൻ 58,42,99,600 രൂപ പിഴത്തുകയായി ഈടാക്കിയത്. ഇതിൽ മുംബൈ പൊലീസും റയിൽവേയും ഈടാക്കിയ പിഴത്തുകയും ഉൾപ്പെടും.
ഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴയിട്ട നഗരമായി മുംബൈ.
മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് ബ്രിഹൻ മുംബൈ കോർപ്പറേഷൻ പിഴയിടുന്നത്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന് മാസ്ക് ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്തിരുന്നു.
കോവിഡിനെ തുടർന്നാണ് രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്. കോവിഡ് മുൻ കരുതൽ നിർദ്ദേശങ്ങളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക് പിഴയും നൽകിയിരുന്നു.
english summary;Mumbai fined Rs 58 crore for not wearing mask
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.