Web Desk

മുംബൈ:

October 25, 2020, 5:53 pm

സിറ്റി സെന്റര്‍ മാളിലുണ്ടായ തീപിടിത്തം പൂര്‍ണ്ണമായും അണച്ച് അഗ്നിശമന സേന

Janayugom Online

മുംബൈ സെൻട്രലിലെ സിറ്റി സെന്റര്‍ മാളിലുണ്ടായ വൻ തീപിടിത്തം പൂര്‍ണ്ണമായും അണച്ച് അഗ്നിശമന സേന വിഭാഗം. വ്യാഴാഴ്ച രാത്രിയാണ് മുംബൈ സെൻട്രലിലെ സിറ്റി സെന്റര്‍ മാളില്‍ അഗ്നിബാധ ഉണ്ടായത്. ഇന്ന്  രാവിലെയോടെയാണ് തിപിടിത്തം അണയ്ക്കാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞത്. മുംബൈ നഗരത്തിലെ അഗ്നിശമന സേനയുടെ 14 ഫയര്‍ എൻജിനുകളും 17 ടാങ്കറുകളും ചേര്‍ന്ന് 56 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

തീ അണച്ചെങ്കിലും കനത്ത ചൂട് ഇല്ലാതാക്കാനായി ജലപ്രയോഗം തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്ന് സമീപവാസികളായ 35000 പേരെയാണ് മാറ്റി താമസിപ്പിച്ചത്. മതിയായ വെൻറ്റിലേഷനില്ലാതെയുള്ള കെട്ടിടത്തിന്റെ ഘടന മൂലമാണ് തീ ശക്തിയായി വ്യാപിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ENGLISH SUMMARY: mum­bai fire extinguished

YOU MAY ALSO LIKE THIS VIDEO