Tuesday
10 Dec 2019

1.7 കോടിയുടെ തിമിംഗല ശര്‍ദ്ദി വില്‍ക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍

By: Web Desk | Wednesday 19 June 2019 3:32 PM IST


മുംബൈ : തിമിംഗലം ഛര്‍‌ദിച്ചപ്പോള്‍ കിട്ടിയ 1 .3 കിലോ ആമ്ബര്‍ഗ്രിസ് വില്‍ക്കാനെത്തിയ ആളെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. വിപണിയില്‍ 1 .7 കോടി രൂപ വിലവരുന്ന ആമ്ബര്‍ഗ്രിസാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. സ്പേം തിമിംഗലങ്ങളുടെ(മുന്നില്‍ വലിയ പല്ലുകളുള്ള തിമിംഗലം) വയറിലുണ്ടാകുന്ന തവിട്ടു നിറമുള്ള മെഴുക് പോലുള്ള വസ്തുവാണ് ആമ്ബര്‍ഗ്രിസ്.

ഈ ഇനം തിമിംഗലങ്ങളുടെ ആമാശയത്തിലാണ് ആംബര്‍ഗ്രീസ് ഉണ്ടാകുന്നത്. ഇടയ്ക്ക് ഛര്‍ദിച്ച്‌ കളയുന്ന ആമ്ബര്‍ഗ്രിസ് തീരത്തടിയും. വിലയേറിയ പെര്‍ഫ്യൂമുകളുടെ ഘടകവസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തേക്കാള്‍ മൂല്യമാന് ആമ്ബര്‍ഗ്രിസിന് ഉള്ളത്.

വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് സ്പേം തിമിംഗലങ്ങള്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസിന്‍റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നീക്കത്തിലാണ് വിദ്യാവിഹാറിലെ കാമാ ലെയ്നില്‍ നിന്ന് രാഹുല്‍ ദുപാരെ എന്നയാളെ അറസ്റ്റ് ചെയ്തത്.

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആല്‍ക്കഹോള്‍, ക്ലോറോഫോം, ഈഥര്‍ എന്നിവയിലിട്ടാണ് ആമ്ബര്‍ഗ്രിസ് അലിയിപ്പിക്കുന്നത്.

Related News