മുംബൈ ഗ്യാസ് പ്ലാന്റില്‍ തീപിടുത്തം: അഞ്ച് പേര്‍ വെന്തുമരിച്ചു

Web Desk
Posted on September 03, 2019, 10:37 am

മുംബൈ: ഒഎന്‍ജിസിയുടെ മുംബൈ ഗ്യാസ് പ്ലാന്റില്‍ വന്‍ തീപ്പിടത്തം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നവി മുംബൈയിലെ യുറനില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം.

തീപ്പിടിത്തത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. അതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപ്പിടിച്ച അപ്ലാന്റിലെ ഗ്യാസ് ഗുജറാത്തിലെ ഹസീറ പ്ലാന്റിലെയ്ക്ക് തിരിച്ചു വിട്ടതായി ഒഎന്‍ജിസി അധികൃതര്‍ പറഞ്ഞു.
പ്ലാന്റിലെ ചൂടുവെള്ളം പോകുന്ന ഡ്രൈനേജിലാണ് തീപ്പിടത്തമുണ്ടായത്.

ഒഎന്‍ജിസി അഗ്നിശമന സേനയും അപകട നിവാരണ സംഘവും പെട്ടെന്ന് തന്നെ തീയണക്കാനുള്ള നടപടികള്‍ ചെയ്തു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഗ്യാസ് ഹസിറ പ്ലാന്റിലേയ്ക്ക് തിരിച്ചു വിട്ടു. ഒഎന്‍ജിസി ട്വീറ്റ് ചെയ്തു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കുന്നതിനുള്ള യത്‌നം തുടരുകയാണ്.