കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ വിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട പരാതിയിൽ റിപ്പബ്ലിക് ടിവി സ്ഥാപക എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. പാല്‍ഗർ ആൾക്കൂട്ട കൊലപാതകവുമായി ടെലിവിഷൻ ചർച്ചയ്ക്കിടെ സോണിയാ ഗാന്ധിയ്ക്കെതിരെ നടത്തിയ പ്രസ്താവനയിൽ കോണ്‍ഗ്രസ് പ്രവർത്തകരാണ് അർണബിനെതിരെ പരാതി നൽകിയത്.
ചോദ്യം ചെയ്യലിനായി 12 മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അർണബിന് സമൻസ് അയച്ചിരുന്നു. ചോദ്യം ചെയ്യൽ മണിക്കൂറുകളോളും തുടർന്നു എന്നാണ് റിപ്പോർട്ട്. സത്യം വിജയിക്കും എന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അർണബ് പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ ആഴ്ച അർണബിനു നേരെ കരിഓയിൽ ഒഴിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ രണ്ടു പേർക്ക് ബോയ്‌വാദ കോടതി ജാമ്യം നൽകി.
English Summary: Mumbai Police has questioned Arnab Goswami
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.