അന്ധേരിയില്‍ സിറ്റി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. അന്ധേരി മേഖലയില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ടിവി സീരിയല്‍ അഭിനേതാക്കളായ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സിറ്റി പൊലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ചാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പ്രമുഖ ടെലിവിഷന്‍ ഷോയിലെ അവതാരക, മറാത്തി സിനിമാ സീരിയല്‍ അഭിനേത്രിയായ പെണ്‍കുട്ടി, വെബ് സീരിസ് താരമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
റെയ്ഡിനെ തുടർന്ന് പെണ്‍വാണിഭ സംഘത്തിന്റെ ഇടപാടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയ ശര്‍മ(29)എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരാണ് പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. കണ്ടിവല്ലീ ഈസ്റ്റ് ഭാഗത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സിയും പ്രിയശര്‍മ്മ നടത്തിയിരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്ദേശ് രവാലെ പറഞ്ഞു. സംഭവത്തില്‍ പ്രിയ ശര്‍മയ്‌ക്കെതിരേ കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.