താജ് ഹോട്ടലുകള്‍ക്ക് നേരെ ഭീ കരാക്രമണ ഭീഷണി; കോള്‍ പാകിസ്ഥാനില്‍ നിന്ന്

Web Desk

മുംബൈ

Posted on June 30, 2020, 6:00 pm

ദക്ഷിണ മുംബൈയിലെ താജ് ഹോട്ടലുകള്‍ക്ക് നേരെ ഭീ കരാക്രമണം നടത്തുമെന്ന് ഭീഷണി. പാകിസ്ഥാനില്‍ നിന്നാണ് ഫോണ്‍ കോള്‍ എത്തിയത്. തിങ്കളാഴ്ചയാണ് കൊളമ്പയിലെ ദ താജ്മഹല്‍ പാലസ്, ബാന്ദ്രയിലെ താജ്‌‌ലാൻഡ്സ് എൻഡ‍്സ് എന്നീ ഹോട്ടലുകളിലെ ലാൻഡ്‌ലൈനിലേയ്ക്കാണ് സന്ദേശമെത്തിയത്.

അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനമായുള്ളത്. കോള്‍ വന്നുടൻ തന്നെ ബന്ധപ്പെട്ടവരെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. അവര്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നും താജ് ഹോട്ടല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 26/11 ഭീ കരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.

Eng­lish Sum­ma­ry: Mum­bai Taj hotel receives bomb threat call from Pak­istan.

you may also like this video;