February 4, 2023 Saturday

ധാരാവിയിൽ പുതിയ കോവിഡ് കേസുകൾ കുറയുന്നു

Janayugom Webdesk
മുംബൈ
April 25, 2020 8:01 pm

മുംബൈയിലെ ധാരാവിയിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പുതിയ കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ഇത് 25 ആയിരുന്നു. കൂടാതെ വെള്ളിയാഴ്ച ഒരു കോവിഡ് മരണം മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

ധാരാവിയിൽ 2.1 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ എട്ട് ലക്ഷം ആളുകളാണ് ചെറിയ കുടിലുകളിലായി താമസിക്കുന്നത്. ഇതുവരെ ധാരാവിയില്‍ 220 പോസിറ്റീവ് കേസുകളും 14 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 50, 000 പേരെ സ്ക്രീനിങ്ങിനുശേഷം ഐസൊലേഷനിലും പരിശോധനയ്ക്കുമായി പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Mum­bai’s Dhar­avi sharp drop in new cas­es of COVID-19

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.