മുനമ്പം മനുഷ്യകടത്ത്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

Web Desk
Posted on March 19, 2019, 9:49 am

കൊച്ചി: മുനമ്പം വഴി വിദേശത്തേക്ക് ആളുകളെ കടത്തിയ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ജനുവരി 12 നാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറോളം പേരെ ബോട്ട് മാര്‍ഗം വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയായ കോവളം സ്വദേശി അനില്‍ കുമാര്‍, ഡല്‍ഹി സ്വദേശി രവി സനൂപ്, പ്രഭു എന്നിവരാണ് പൊലീസിന്റെ കൈവശം ഉള്ളത്. വ്യാജരേഖ ചമയ്ക്കല്‍ , വിദേശനയം ലംഘിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2013 ലും മുനമ്പം വഴി ആളുകളെ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയിരുന്നതായി ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.