ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ തെളിവില്ലെന്ന് പൊലീസ്. ഇന്‍ഡോറിലെ ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന് ഏകലവ്യ ഗൗര്‍ നല്കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. ഹിന്ദു ദൈവങ്ങളെയോ അമിത് ഷായെയോ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളൊന്നുമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച്ചാണ് ഏകലവ്യ ഗൗറിന്റെ പരാതിയില്‍ ഫാറൂഖിയും അദ്ദേഹത്തിന്റെ നാല് സഹപ്രവര്‍ത്തകരും അറസ്റ്റിലാകുന്നത്. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ഫാറൂഖി നിരന്തരം അധിക്ഷേപം നടത്തുന്നു എന്നായിരുന്നു പരാതി. ഫാറൂഖിയുടെ പരിപാടിയെ കുറിച്ച് അറിഞ്ഞ് താനും ടിക്കറ്റ് എടുത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അദ്ദേഹം ഹിന്ദു ദൈവങ്ങളേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചുവെന്നായിരുന്നു ഫാറൂഖിയുടെ അറസ്റ്റിന് ശേഷം ഗൗര്‍ പ്രതികരിച്ചത്.
ഇന്‍ഡോറിലെ 56 ദൂക്കാന്‍ ഏരിയയിലാണ് പരിപാടി നടന്നത്. ഫാറൂഖിക്ക് പുറമേ, എഡ്വിന് ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നളിന്‍ യാദവ് എന്നിവരെയാണ് സെക്ഷന്‍ 295 എ, 298, 269, 188, 34 എ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.
ഫാറൂഖിക്ക് പിന്തുണയുമായി പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്മാരായ വീര്‍ ദാസ്, വരുണ്‍ ഗ്രോവര്‍, കനീസ് സുര്‍ഖ, അഗ്രിമ ജോഷ്വ, രാഹുല്‍ സുബ്രഹ്മണ്യന്, രോഹന് ജോഷി, എന്നിവര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, ഫാറൂഖിയുടെ പരിപാടിക്കിടെ നടന്ന സംഭവങ്ങളെ വിശദീകരിച്ച് സാക്ഷിയായ യുവതിയുടെ വീഡിയോയും പുറത്തു വന്നിരുന്നു. പരിപാടിക്കിടെ ചിലര്‍ സ്റ്റേജില്‍ കയറി ഫാറൂഖിയില്‍ നിന്നും മൈക്ക് തട്ടിയെടുത്ത് തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും ഇസ്ലാമിനെ എന്തുകൊണ്ട് പരിഹസിക്കുന്നില്ലെന്നും ആക്രോശിച്ചതായാണ് യുവതി പറയുന്നത്.
തനിക്ക് ആരുടേയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് വിശദീകരിച്ച ഫാറൂഖി സദസ്സിനെ ശാന്തമാക്കിയതായും ജനോഷ ആഗ്നസ് എന്ന യുവതി പറയുന്നു. സംഘം പിരിഞ്ഞു പോയി അല്‍പ്പ സമയത്തിനു ശേഷം ഒരു കൂട്ടം ആളുകള്‍ വീണ്ടും വേദിയിലേക്ക് കടന്നു വന്നു. പിന്നാലെ പൊലീസും എത്തി ഫാറൂഖിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ ഫാറൂഖി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കുന്നു.
English Summary : No evidence against Munavar Farouqi
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.