മഞ്ചില്‍ കണ്ണിറുക്കല്‍ ഏറ്റില്ല; പ്രിയ പുറത്ത്

Web Desk
Posted on June 30, 2018, 11:20 am

ഒറ്റ കണ്ണിറുക്കലിലുടെ പ്രശസ്തയായ പ്രിയ വാര്യര്‍ക്ക്  തിരിച്ചടിയുമായി ഒരു റിപ്പോർട്ട്. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്ന കാരണത്താൽ പ്രിയ വാര്യര്‍ നായികയായ മഞ്ചിന്‍റെ പരസ്യം പിന്‍വലിച്ചു.

പരസ്യത്തിലെ പ്രിയയുടെ അഭിനയം അത്ര പോരെന്നാണ്  നിര്‍മാതാക്കളുടെ പക്ഷം. ഇതുകൊണ്ടുതന്നെയാണ് പരസ്യം പിൻവലിച്ചതും.

പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്കു വേണ്ടി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ ആണ് എടുത്തത്. പ്രിയയുടെ അഡാര്‍ ലവിലെ പാട്ട് സീനിലെ കണ്ണിറുക്കല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്ക് പ്രിയ കടക്കുന്നത്. ഇതേ കണ്ണിറുക്കൽ  മഞ്ചിലും  പ്രിയ നടത്തി. എന്നാൽ ഇത് മഞ്ചിന്റെ പരസ്യത്തിൽ അത്ര ക്ലിക്കായില്ല. ഹിറ്റായില്ലെങ്കിലും  20 ലക്ഷം രൂപയാണ്  പ്രതിഫലമായി  പ്രിയ വാങ്ങിയത്. മാത്രമല്ല  പരസ്യം നിരവധി ഭാഷകളില്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരുന്നു. അതായത് മുടക്കുമുതൽ നിർമ്മാതാക്കൾക്ക് നഷ്ടമായെന്നു സാരം.

അതേസമയം, ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയിലാണെന്നും  വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.  മൊത്തത്തിൽ പറഞ്ഞാൽ പ്രിയ ഫ്ലോപ്പ് ആയെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.