20 April 2024, Saturday

നഗര ശുചീകരണ തൊഴിലാളികളുടെ വേതന പരിഷ്കരണ ഉത്തരവിലെ അവ്യക്തത ദൂരീകരിക്കണം: എഐടിയുസി

Janayugom Webdesk
കോഴിക്കോട്
October 5, 2021 5:33 pm

നഗര ശുചീകരണ തൊഴിലാളികളുടെ വേതന പരിഷ്കരണ ഉത്തരവിലെ അവ്യക്തതകൾ ദൂരീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

2004‑ല ശമ്പളപരിഷ്കരണത്തെ തുടർന്ന് ഫെഡറേഷന്റെ ശക്തമായ ഇടപെടൽ ഉണ്ടായപ്പോഴാണ് നഗര ശുചീകരണ തൊഴിലാളികൾക്ക് വേതന കുടിശിക റൊക്കം പണമായി നൽകാൻ ഉത്തരവായത്. 2009ലും 2014ലും ഇത് ആവർത്തിക്കുകയും ചെയ്തു. എന്നാൽ 2019 ലെ വേതന പരിഷ്കരണ ഉത്തരവ് ഇറങ്ങിയതു തന്നെ 2021 ഓഗസ്റ്റിലാണ്. 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും എന്നല്ലാതെ എപ്പോൾ നൽകണമെന്നോ എത്ര ഗഡുക്കളായി നൽകുമെന്നോ ഉത്തരവിൽ ഇല്ല. 

തങ്ങൾക്ക് ഇത് സംബന്ധമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് വിവിധ നഗരസഭാ അധികൃതർ പറയുന്നത്. അടിയന്തിരമായും സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തി നഗരസഭകൾ നിർദ്ദേശം നൽകണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് കെ ജി പങ്കജാക്ഷനും ജനറൽ സെക്രട്ടറി ഡി രഞ്ജിത്ത് കുമാറും ആവശ്യപ്പെട്ടു.
eng­lish sum­ma­ry; AITUC says Elim­i­nate ambi­gu­i­ty in pay reform order for urban cleaners
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.