മുണ്ടക്കയം

June 28, 2020, 3:41 pm

ആ ത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരി പീ ഡനത്തിനിരയായത് നിരവധി തവണ; നിര്‍ണ്ണായകമായി മൊബൈല്‍ ഫോണ്‍

Janayugom Online

ആ ത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ വര്‍ഷങ്ങളായി പീ ഡനത്തിനിയായതായി വിവരം. പീ ഡന വിവരം പുറത്തറിയുമെന്ന ഭയത്താല്‍ ആണ് ആത്മ ഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. മൂന്ന് വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ എല്ലാ പ്രതികളും  പീഡി പ്പിച്ചിരുന്നതായാണ് വിവരം. വനിതാ പൊലീസിനോടാണ് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

ആ ത്മഹത്യാ ശ്രമത്തിനൊടുവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വീട്ടില്‍ തിരികെ എത്തിയ ശേഷമായിരുന്നു മൊഴിയെടുത്തത്. പതിന‍ഞ്ചുകാരിയായ കുട്ടിയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് കുട്ടിയുടെ അമ്മ വീട് ഉപേഷിച്ച് പോകുന്നത്. അച്ഛൻ മറ്റൊരു വിവാഹം കഴിച്ച് പത്തനംതിട്ടയില്‍ താമസമാണ്. വല്യമ്മയുടെ സംരക്ഷണയിലാണ് കുട്ടി ഇത്രയും നാള്‍ ജീവച്ചത്.

ഓണ്‍ലൈൻ പഠനത്തിനായി അച്ഛൻ പുതിയ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. അത് വരെ വല്യമ്മയുടെ ഫോണിലായിരുന്നു കുട്ടി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ആ ഫോണ്‍ പൊലീസ് പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുന്നത്.

പലരുമായി വീഡിയോ ചാറ്റിംഗ് നടത്തിയിരുന്നതായി മനസ്സിലാക്കുന്നത്. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചതില്‍ നിന്ന് ചെറിയ ക്ലാസുമുതല്‍ക്ക് തന്നെ ലൈം ഗിക പീ ഡനത്തിനിരയായിട്ടുള്ളതായി മനസ്സിലാക്കി. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പാഞ്ചാലി മേട്ടില്‍ വെച്ചും രാഹുല്‍ രാജ് കുട്ടിയെ ഉപദ്രവിച്ചിരുന്നു. രണ്ടാനമ്മയുടെ വീടിന് സമീപത്ത് വെച്ച് മഹേഷും അപകടത്തില്‍ പെട്ട ചികിത്സയില്‍ കഴിയവേ മടുക്കയിലെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി അനന്ദുവും കുട്ടിയെ ഉപദ്രവിച്ചിരുന്നു.

you may also like this video;