മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Web Desk
Posted on October 25, 2019, 3:26 pm

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കാര്‍ യാത്രക്കാരനായ പെരുവന്താനം സ്വദേശി ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രക്കാരായ പെരുമണ്ണില്‍ ഷാജി, മണ്ണശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.  കോട്ടയം കുമളി റോഡില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.