കോവിഡ് 19 സ്ഥിരീകരിച്ച വിദേശി മൂന്നാറിൽ താമസിച്ച സർക്കാർ റിസോർട്ട് ‘ടീ കൗണ്ടി’ മാനേജർ പൊലീസ് കസ്റ്റഡിയിൽ. റിസോർട്ടിൽ തന്നെ ഇരുത്തി ചോദ്യം ചെയ്യുന്നു. കൊറോണ വൈറസ് ബാധിച്ചിരിക്കാൻ സാധ്യത ഉള്ളതിനാൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയില്ല. വിദേശ സംഘത്തെ കടന്നുകളയാൻ അനുവദിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടൽ നിലവിൽ അടച്ചിരിക്കുകയാണ്.
ബ്രിട്ടിഷുകാരന് കോവിഡ് സ്ഥിരീകരിക്കരയും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട് വിമാനത്താവളം വഴി കടന്ന് കളയാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ മൂന്നാറിൽ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നിലവിലുള്ള വിനോദ സഞ്ചാരികൾക്ക് എല്ലാ സംരക്ഷണവും നൽകും. രോഗലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് പ്രവർത്തകരെ അറിയിക്കണം. ബ്രിട്ടീഷുകാരനും സംഘവും പോയ ഇടങ്ങളിൽ നിരീക്ഷണവും പരിശോധനയും നടത്തും. .ഇവരുമായി ബന്ധപ്പെട്ടവരുടെ സാമ്പിൾ പരിശോധനക്കെടുക്കും.
മൂന്നാറിലേക്ക് വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും. ഇതിനായി നാല് സംഘങ്ങളെ നിയോഗിച്ചു. മൂന്നാറില്‍നിന്ന് അധികൃതരുടെ അനുമതിയില്ലാതെയാണ് ബ്രിട്ടിഷ് പൗരൻ കൊച്ചി വിമാനത്താവളത്തിലെത്തിയത്. ദുബായ് വിമാനത്തില്‍ കയറിയശേഷമാണ് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം ലഭിച്ചത്. മൂന്നാറിൽ അടിയന്തര സഹായത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടാം. ചിത്തിരപുരം ആശുപത്രി മൂന്നാർ – 9447174383, 9605674491
ദേവികുളം പ്രാഥമിക ആരോഗ്യ കേന്ദ്രം – 8547 789958
English Summary: Munnar hotel manager under custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.