June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

യുവാവിന്റെ വെട്ടിമാറ്റിയ തല കിണറ്റിൽ, കൈയും കാലും കുളത്തിൽ: കൊടുക്രൂരതയുടെ കാരണം വെളിപ്പെടുത്തി അമ്മയും സഹോദരനും

By Janayugom Webdesk
February 18, 2020

കൈയും കാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി പത്തുമണിയോടെ കമ്പം — ചുരുളി റോഡരികിൽ തൊട്ടമൻ തുറൈ എന്ന സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മയെയും സഹോദരനെയും  പൊലീസ് അറസ്റ്റ് ചെയ്തു.

മകന്റെ സ്വഭാവദൂഷ്യമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അമ്മ മൊഴി നൽകി. വെട്ടി  മാറ്റിയ വിഘ്നേശ്വരന്റെ തല കിണറ്റിൽ നിന്നും കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തിൽ ഇവർ ഉപേക്ഷിക്കുകയായിരുന്നു. ഇതു കണ്ടെത്താൻ ഇന്നു തിരച്ചിൽ നടത്തും. മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്നേശ്വരനെന്നും, ഇതും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒൻപത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തിൽ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവർ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ വീട്ടിൽ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങൾ കളയാനെത്തിയതാണ് എന്നു മറുപടി നൽകിയ ശേഷം മടങ്ങി. സംശയം തോന്നിയ ഇവർ തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുൻപ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവർ പറഞ്ഞു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sum­ma­ry; mur der body of man found packed in bag

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.