എംഎല്‍എ മാർ മത്സരിക്കുന്നത് പാർട്ടിയുടെ ഗതികേട്: കെ മുരളീധരൻ പറഞ്ഞു

Web Desk
Posted on March 19, 2019, 2:41 pm

തിരുവനന്തപുരം:  കെ മുരളീധരൻറെ  പ്രസംഗം തിരിഞ്ഞു കൊത്തി; മറ്റാർക്കും യോജിച്ചില്ലെങ്കിലും കോൺഗ്രസിന് അത്  യോജിക്കുമെന്ന്  നേതാക്കൾ  പറയും . പാർട്ടികൾ എംഎല്‍എ മാരെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഗതികേടുകൊണ്ടാണെന്ന കെ മുരളീധരന്റെ പ്രസംഗം കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു.കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു ഇടതുപക്ഷത്തിനെതിരെ മുരളീധരന്റെ പ്രസംഗം.എല്‍ഡിഎഫ് എംഎഎല്‍എ മാരെ മത്സരിപ്പിക്കുന്നത് ഗതികേടാണെന്നായിരുന്നു മുരളിയുടെ പരാമര്‍ശം.

ഇതിനുപിന്നാലെയാണ് മുരളീധരനെ ഇന്ന് യുഡിഎഫ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് നീക്കങ്ങള്‍ക്കുമവസാനമാണ്  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് എംഎല്‍എ മാരാണ് മത്സരരംഗത്തെത്തിയത്. മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥിയായപ്പോഴും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന എംഎല്‍എ മാര്‍. ശരിക്കും ദിവസങ്ങൾ നീണ്ട ഗതികേടിനുശേഷമാണ്  മു രളീധരൻഎത്തിയത്. ഇനി ഗതികേട്  തുടരുമോഎന്നതാണ്അറിയേണ്ടത്.