Web Desk

കൊല്ലം

June 04, 2020, 11:54 am

കൊല്ലത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ അടിച്ചുക്കൊന്നു

Janayugom Online

മദ്യലഹരിയില്‍ ഇന്നും കൊല്ലത്ത് കൊലപാതകം. കുരീപ്പുഴയിലാണ് സംഭവം. മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ച് കൊല്ലുകയായിരുന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിന്‍(34) ആണ് മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും അത് കൊലയില്‍ കലാശിക്കുകയുമായിരുന്നു.

വീട്ടിലെത്തി ആഹാരം കഴിച്ച് കൊണ്ടിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി തല്ലി കൊല്ലുകയായിരുന്നു. ഇന്നലെ അഞ്ചലിലും കൊല്ലം നഗരത്തിലും സമാന രീതിയില്‍ കൊലപാതകങ്ങള്‍ നടന്നിരുന്നു.

eng­lish sum­ma­ry: man killed his friend

you also may like this video