August 18, 2022 Thursday

Related news

June 27, 2022
March 9, 2022
December 19, 2021
March 28, 2021
October 16, 2020
August 16, 2020
June 22, 2020
June 8, 2020
January 16, 2020
December 27, 2019

ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, കൊട്ടാരക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം

Janayugom Webdesk
December 27, 2019 9:19 am

കൊട്ടാരക്കര: ഫോൺ വിളിച്ചപ്പോൾ എടുത്തില്ലെന്ന് ആരോപിച്ച് വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമം. കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശി പുത്തൻ വീട്ടിൽ ബിനു ആണ് കെലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പോലീസ് ആറസ്റ്റ് ചെയ്തു. ഡിസംബർ അഞ്ചിന് രാവിലെയാണ് സംഭവം.

സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ, വീട്ടമ്മയും ബിനുവും തമ്മിൽ കുറച്ച് നാളായി സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ ആയി ഫേൺ വിളിക്കുമ്ബോൾ വീട്ടമ്മ എടുത്തിരുന്നില്ല. ഇതിനെത്തുടർന്നാണ് വീട്ടമ്മയെ ബിനു കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പേയിരുന്നു. മുമ്ബും പ്രതിയുടെ പേരിൽ സമാനമായ സാഹചര്യത്തിൽ കേസ് എടുത്തിട്ടുണ്ട്. കൂടാതെ അടിപിടി കേസുകളിലും പ്രതിയാണ് ബിനു. കൊട്ടാരക്കര പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.