കൊല്ലത്ത് ദളിത് യുവാവിനെ നിലത്തടിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്ത്

Web Desk
Posted on May 09, 2019, 11:07 am

കൊല്ലം പരിമണത്ത് യുവാവിനെ എടുത്ത് നിലത്തടിക്കുന്ന ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

പരിമണം സ്വദേശി കല്‍പ്പണിക്കാരനായ ദളിത് യുവാവ് അനുവിനാണ് മര്‍ദ്ദനമേറ്റത്.

സുഹൃത്തിനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് പരിമണം സ്വദേശി അനി, അനുവിനെ എടുത്ത് നിലത്തടിച്ചത്.

പോലീസിനു പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.