Tuesday
17 Sep 2019

താനൂരിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

By: Web Desk | Saturday 4 May 2019 10:27 AM IST


knife

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ രണ്ട് മുസ്ലീം ലീ​ഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ള ലീഗ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്.

താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ സിപി സലാം, ബന്ധു എപി മൊയ്തീന്‍കോയ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

മൊയ്തീന്‍ കോയയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗണ്‍സിലര്‍ക്ക് വെട്ടേറ്റത്. പരുക്കേറ്റ ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related News