ഭാര്യാസഹോദരിയെ സ്വന്തമാക്കുന്നതിനായി ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ന് രാത്രി ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഭാര്യാസഹോദരിയുമായുള്ള രഹസ്യബന്ധം നിലനിര്‍ത്താനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വീട്ടിലുണ്ടായ ഒരു മോഷണ ശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇയാള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. അതേസമയം പ്രതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇതിനായി മൂന്ന് പേരെ ഇയാള്‍ വാടകയ്‌ക്കെടുക്കുകയും വീട്ടില്‍ മോഷണം നടത്തുന്നതായി ഭാവിച്ച് ഭാര്യയെ വകവരുത്താന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭാര്യയെ വകവരുത്തിയശേഷം തന്റെ കുട്ടികളെ നോക്കാന്‍ വേണ്ടിയെന്ന് മറ്റുള്ളവരെ ബോധിപ്പിച്ച് ഭാര്യയുടെ അനുജത്തിയെ ഒപ്പം താമസിപ്പിക്കാനായിരുന്നു ഇയാളുടെ പദ്ധതി.
അതേസമയം മുന്‍പ് രണ്ടുതവണ ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. രണ്ടുതവണയും ശ്രമം പരാജയപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.