ഉത്തർപ്രദേശിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ ആണ് ഇയാൾ ബലാത്സംഗം ചെയ്തത്. വീട്ടിലേക്ക് വരും വഴി അച്മാൻ ഉപാധ്യായ എന്ന പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചു.
കുടുംബത്തിന് ഭീഷണി ഉണ്ടെന്ന് പൊലീസിൽ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കേസ് അവസാനിപ്പിച്ചില്ലെങ്കിൽ എല്ലാവരെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഉപാധ്യയ ബലാത്സംഗം ചെയ്തത്. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ സ്വത്തുക്കൾ കോടതി പിടിച്ചെടുത്തിട്ടുണ്ട്. കേസ് പിൻവലിച്ചില്ലെങ്കിൽ അഞ്ചുദിവസത്തിനകം കുടുംബാംഗങ്ങളിൽ ഒരാളെ കൊല്ലുമെന്ന് ഇയാൾ കഴിഞ്ഞാഴ്ചയും ഭീഷണി മുഴക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഇവർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതിയെ പിടികൂടാൻ അഞ്ചംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അൻപതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.