ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍

Web Desk
Posted on November 18, 2019, 10:50 pm

നെടുമ്പാശേരി : ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ലു​വ അ​ത്താ​ണി​യി​ല്‍ നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ ഗു​ണ്ടാ​സം​ഘ​ത്ത​ല​വ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. നാ​ലു മു​ത​ല്‍ എ​ട്ടു വ​രെ പ്ര​തി​ക​ളാ​യ മേ​യ്ക്കാ​ട് മാ​ളി​യേ​ക്ക​ല്‍ അ​ഖി​ല്‍(25), മേ​യ്ക്കാ​ട് മാ​ളി​യേ​ക്ക​ല്‍ അ​രു​ണ്‍(22), പൊ​യ്ക്കാ​ട്ടു​ശേ​രി വേ​ണാ​ട്ടു​പ​റ​ന്പി​ല്‍ ജ​സ്റ്റി​ന്‍(28), മേ​യ്ക്കാ​ട് കി​ഴ​ക്കേ​പ്പാ​ട്ട് ജി​ജീ​ഷ് (38)എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

കേ​സി​ലെ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ളാ​യ വി​നു വി​ക്ര​മ​ന്‍, ലാ​ല്‍ കി​ച്ചു, ഗ്രി​ന്േ‍​റ​ഷ് എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​ണ്ടാ​ത്ത​ല​വ​ന്‍ നെ​ടു​ന്പാ​ശേ​രി തു​രു​ത്തി​ശേ​രി വ​ല്ല​ത്തു​കാ​ര​ന്‍ ‘ഗി​ല്ലാ​പ്പി’ എ​ന്നു വി​ളി​ക്കു​ന്ന ബി​നോ​യി (40) യെ​യാ​ണ് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ​സ​ഘം അ​തി​ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ അ​ത്താ​ണി ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​ഖി​ലി​നെ ബി​നോ​യി​യു​ടെ സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ മ​ര്‍​ദി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​തി​നു പ​ക​രം വീ​ട്ടു​ന്ന​തി​നാ​യി സം​ഭ​വ​ദി​വ​സം രാ​വി​ലെ പ്ര​തി​ക​ള്‍ അ​ഖി​ലി​ന്‍റെ വീ​ട്ടി​ല്‍ ഒ​ത്തു​ചേ​രു​ക​യും രാ​ത്രി എ​ട്ടി​നു​ശേ​ഷം അ​ത്താ​ണി ഡ​യാ​ന ബാ​റി​നു സ​മീ​പം ബ​നോ​യി​യു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ് ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി റോ​ഡി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.