കൊല്ലത്ത് നിന്ന് കാണാതായ യുവതി കൊല്ലപ്പെട്ട നിലയില്‍. കൊലപാതകം പാലക്കാട്ടെ വാടക വീട്ടില്‍ വച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം. കൊല്ലപ്പെട്ടത് മുഖത്തല സ്വദേശി സുചിത്ര(42)യാണ് പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശിയായ പ്രതിയെ കൊട്ടിയം പൊലീസ് ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ രാമനാഥപുരത്തെ വാടകവീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്.
കൊല്ലത്ത് ഒരു ബ്യൂട്ടിഷന്‍ ട്രെയിനറായ യുവതി മാര്‍ച്ച് 17ന് ആലപ്പുഴയില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് സ്ഥാപനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ശേഷം യുവതിയെ കുറിച്ച് യാതൊരു വിവരവുമില്ല. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
Updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.