ഡാളസ് ബെല്‍റ്റ് ലൈന്‍ മോണ്ടുഫോര്ട്ടിലെ വാര്മാര്ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രി ഗ്രീന്‍വില്ലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ 27 ന് രാത്രി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ(22)യാണ് വെടിവച്ചു കൊലപ്പെടുത്തിയത്.വെടിയേറ്റു നിലത്തുവീണ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണം നടത്തി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതി റഷാദ് കലീല് ഖാറ(24) നായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയില്‍ ഗ്രീന്‍ വില്ലയില്‍ നിന്നും കണ്ടെത്തിയത്.
കൊലപ്പെട്ട എമിലിയുടെ മുന്‍ കാമുകനാണ് റഷീദ്. എമിലിയുടെ സഹോദരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം യുവാവ് എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
English Summary: murder case lover found dead