15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 13, 2024
October 7, 2024
September 29, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024
August 17, 2024

കൊല്‍ക്കത്തയിലെ കൊ ലപാതകം: കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
August 17, 2024 11:14 am

കൊൽക്കത്തയില്‍ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കും. വാർഡ്‌ ഡ്യൂട്ടി എടുക്കാതെയും ഒ പി പൂർണമായി ബഹിഷ്കരിച്ചുമാണ്‌ സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പ്രതിഷേധിക്കുക. അതേസമയം സമരത്തിൽ നിന്ന്‌ അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്‌. 

സംഭവത്തിൽ പ്രതിഷേധിച്ച്‌ ഇന്ന് കരിദിനമായി ആചരിക്കാനും ഡോക്‌ടർമാർ തീരുമാനിച്ചിട്ടുണ്ട്‌. ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിൻ നടത്തുകയും ചെയ്യും. എന്നാല്‍ കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കള്‍.നിലവില്‍ സംശയമുള്ള 30 ഓളംപേരെ ചോദ്യംചെയ്തുവരികയാണെന്ന് സിബിഐ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.