Web Desk

June 02, 2020, 9:23 am

കോട്ടയത്തു് പട്ടാപ്പകല്‍ നടന്ന കൊലപാതകം കവർച്ചാ ശ്രമത്തിനിടയിൽ

Janayugom Online

കോട്ടയം താഴത്തങ്ങാടിയിൽ വീട്ടിൽ പട്ടാപ്പകൽ നടന്ന കൊലപാതകം കവർച്ച ശ്രമത്തിനിടയിയെന്ന് പ്രാഥമിക സൂചന. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കയാണ് താമസമെന്ന് അറിയുന്ന ആരെങ്കിലും ആയിരിക്കും അക്രമികൾ എന്നാണ് പ്രാഥമിക നിഗമനം. മുൻവശത്തെ വാതിലിനോട് ചേർന്നാണ് ഷീബയുടെ മൃതദേഹം കണ്ടത്.വാതിൽ തുറന്നയുടനെ അക്രമി സംഘം ഇവരെ കീഴ്പെടുത്തിയത് ആയിരിക്കാമെന്ന് പോലീസ് പറയുന്നു. വീട്ടിലെ കസേരയും ടീപോയും തകർത്തിരുന്നു. അലമാരയും കുത്തിത്തുറക്കാൻ ശ്രമം നടത്തി. എന്നാൽ എന്തൊക്കെ മോഷണം പോയെന്ന് പറയാനായിട്ടില്ല.

കാർ മോഷണം പോയതാണ് കവർച്ചയുടെ സാധ്യത കൂട്ടുന്നത്. വീടിനുള്ളിൽ നിന്നും ഗ്യാസ് സിലണ്ടർ തുറന്ന് വിട്ട മണം അടിച്ചതിനെ തുടർന്ന് അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് വീടിന്റെ ഹാളിൽ പകിക്കേറ്റ നിലയില്‍ ദമ്പതികള്‍ കിടക്കുന്നത് കണ്ടത്. രക്തത്തിൽ കുളിച്ച് കൈ കാലുകൾ കെട്ടിയ നിലയില്‍ മുറിയ്ക്കുള്ളിൽ തറയിൽ കിടക്കുകയായിരുന്നു ഇവര്‍. കിടന്ന മുറിയിൽ ഫാനിന്റെ ലീഫിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഫൊറൻസിക് സംഘവും സയന്റിഫിക് അധികൃതരും പരിശോധന നടത്തും

Eng­lish sum­ma­ry: Mur­der in Kottyam

You may also like this video: