കൊച്ചിയിൽ നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു

Web Desk
Posted on November 17, 2019, 10:46 pm

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു.

രാത്രി എട്ടരയോടെയാണ് സംഭവം. നാട്ടുകാർ നോക്കിനിൽക്കെ വാഹനത്തിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിനുറുക്കുകയായിരുന്നു. ഗുണ്ടാംസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.